Department of Sports & Youth Affairs Government of Kerala
കായിക യുവജന കാര്യാലയം, കേരള സർക്കാർ
കായിക യുവജന കാര്യാലയം, കേരളം സർക്കാർ
കേരളത്തിൽ 550 കിലോമീറ്റർ നീളമുള്ള തീരദേശത്തിന് പുറമേ നദികൾ, കായൽ, കുളങ്ങൾ തുടങ്ങിയ ജലസ്രോതസ്സുകളും ധാരാളമുണ്ട്. അതുകൊണ്ടു തന്നെ അപകട മുങ്ങിമരണങ്ങൾ പ്രത്യേകിച്ച് സ്കൂൾ കുട്ടികൾക്കിടയിൽ സാധാരണമായിരിക്കുന്നു. നീന്തൽ അറിയുക എന്നത് നമ്മുടെ രാജ്യത്ത് മുങ്ങി മരണങ്ങൾ തടയാനുള്ള അതീവ സുരക്ഷാ മുൻകരുതലായി പരിഗണിച്ച് സംസ്ഥാന സർക്കാർ, കായിക യുവജന കാര്യാലയം വഴി തെരെഞ്ഞെടുക്കപ്പെട്ട ഏജൻസികളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന വ്യാപകമായ നീന്തൽ പരിശീലന പദ്ധതിയാണ് “സ്പ്ലാഷ്".
സ്കൂൾ കുട്ടികളെ ലക്ഷ്യം വച്ചുള്ള - അതിജീവന പരിശീലന പരിപാടിയായ “സ്പ്ലാഷ്”, അപ്രതീക്ഷിതമായ ജല അപകടങ്ങളെ അതിജീവിക്കാൻ ആവശ്യമായ നീന്തൽ കഴിവുകൾ വികസിപ്പിക്കുകയെന്നതാണ് ലക്ഷ്യമിടുന്നത് . ഈ പദ്ധതിയുടെ ഭാഗമായി പ്രാരംഭ ഘട്ടത്തിൽ 5 നും 12 നും ഇടയിൽ ക്ലാസ്സുകളിൽ പഠിക്കുന്ന അഥവാ 12 നും 18 നും ഇടയിൽ പ്രായമുള്ള തല്പരരായ എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കും സൗജന്യമായി നീന്തൽ പരിശീലനം നൽകും.
സാധാരണ സാഹചര്യങ്ങളിൽ നീന്തൽ സ്വായത്തമാക്കാൻ കഴിയാത്ത കുട്ടികൾക്ക് നീന്തൽ പരിശീലനത്തിനോടൊപ്പം ആരോഗ്യകരമായ ജീവിതശൈലിയും ---------------------------------------- Video ---------------------------------------- വ്യക്തിത്വ വികാസവും ഈ പദ്ധതി വിഭാവനം ചെയ്യുന്നു.
പദ്ധതിയുടെ തുടക്കത്തിൽ ആദ്യ 5 മാസം ഇടുക്കി, തൃശ്ശൂർ, പാലക്കാട്, വയനാട്, കാസർഗോഡ് എന്നീ 5 ജില്ലകളിലെ 6000 വിദ്യാർത്ഥികളെയെങ്കിലും പരിശീലിപ്പിക്കും (ഓരോ ജില്ലയിലെയും 1200 കുട്ടികളെ വീതം).
സ്പ്ലാഷ് പദ്ധതിയുടെ നിർവഹണ പുരോഗതിയും പ്രകടനവും കായിക യുവജന കാര്യാലയം നേരിട്ട് പ്രത്യേകമായി തയ്യാറാക്കിയിട്ടുള്ള സോഫ്റ്റ്വെയർ മുഖേന വിലയിരുത്തുകയും കൃത്യമായ ഇടവേളകളിൽ വിദഗ്ദ്ധ സമിതിയെ കൊണ്ട് അവലോകനം നടത്തുകയും ചെയ്യും